ചെങ്ങന്നൂർ::- വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി പഠനത്തിൽ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ഉത്തമരായ അദ്ധ്യാപകർ ചെയ്യേണ്ടതെന്ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു. പുലിയൂർ സെൻ്റ് മേരീസ് & സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: കേരളത്തിൻെറ വിദ്യാഭ്യാസ നയത്തെ കാവിവൽക്കരിക്കാൻ സിപിഎം കൂട്ടു നിൽക്കുകയാണെന്നും അതുകൊണ്ടാണ് ആരോടും ആലോചിക്കാതെ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ധൃതികൂട്ടുന്നതെന്നും കേരള ഡെമോക്രാറ്റിക് പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജിജി പുന്തല പറഞ്ഞു.
മുൻ കാലങ്ങളിലെ പോലെ ബിജെപി യെ പ്രീണിപ്പിച്ച് ചില കേസുകൾ മരവിപ്പിക്കാൻ ഉള്ള തന്ത്രമാണ് ഇത്. സിപിഐയോടു പോലും ആലോചിക്കാത്ത വല്യേട്ടൻ മനോഭാവം തള്ളിക്കളഞ്ഞു
മന്ത്രിസഭയിൽ നിന്നു പുറത്തു പോകാൻ സിപിഐക്ക് ധൈര്യം ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ......
തിരുവൻവണ്ടൂർ : സ്കൂട്ടറിൽ യാത്ര ചെയ്യവേ പിറകിൽ നിന്നെത്തിയ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പാണ്ടനാട് കടവിൽ പ്ളാംമൂട്ടിൽ ജോമോനെയാണ് കാറിടിച്ചത്.
ഞായറാഴ്ച
വൈകുന്നേരം 5.20 ഓടെ ഇരമല്ലിക്കരയിൽ നിന്നും തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്ത് പടിക്കു സമീപത്ത് വച്ച് പിറകിൽ നിന്നെത്തിയ ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയും
കാർ നിർത്താതെ പോകുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ......
ചെങ്ങന്നൂർ:ചിന്മയ മിഷൻ ദേശീയതല ഭഗവത് ഗീത ചൊല്ലൽ മത്സരത്തിന്റെ സബ്ജില്ലാ തല മത്സരം ചിന്മയ വിദ്യാലയത്തിൽ ചിന്മയ മിഷൻ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നടത്തി.
.സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി (ശ്രീ വിജയാനന്ദ ആശ്രമം, കിടങ്ങന്നൂർ) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗീത 15-ാം അദ്ധ്യായം അധികരിച്ചു നടന്ന മത്സരത്തിൽ കെജി മുതൽ പ്ലസ്ടു വരെ ആറു കാറ്റഗറികളിലും മുതിർന്നവർക്കായി ഒരു കാറ്റഗറിയിലും നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.ചിന്മയമിഷൻ പ്രസിഡന്റ് ശ്രീവിദ്യ കെ കെ, സെക്രട്ടറി സുരാജ് എസ് ആർ, ബ്രഹ്മചാരി നിഖിൽജി
മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
ശ്രീകുമാർ എസ്, രാജീവ് കുമാർ എം ആർ, മിനി ജി കുറുപ്പ്, ആചാര്യ ഡോ. ജി. ......
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു. 91 വയസ്സായിരുന്നു.......
ചെങ്ങന്നൂർ: നഗരസഭ മെഗാ അദാലത്ത് 28 ന് രാവിലെ 10 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.......
ചെങ്ങന്നൂർ: ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ സംഘടിപ്പിച്ച ഡോക്ടർ എ പി ശ്രീകുമാർ മെമ്മോറിയൽ സൗത്ത് കേരള സ്പെഷ്യൽ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് കൊടിക്കുന്നിൽ സുരേഷ് എം പി
ഉദ്ഘാടനം ചെയ്തു. തിരുമൂലപുരം കെ ജി എഫ് ബാഡ്മിന്റൺ കോർട്ടിൽ ആരംഭിച്ച മത്സരങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നി 5 ജില്ലകളിലെ 24 സ്കൂളുകളിൽ നിന്നായി 61 കുട്ടികൾ മത്സരിച്ചു.. ഡബിൾസ്, മെൻസ് സിംഗിൾസ്, വിമൻസ് സിംഗിൾസ് എന്നി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.. ......
ചെങ്ങന്നൂർ: മലങ്കരസഭയുടെ പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പ്രഥമ ദേവാലയങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയുടെ 84-ാം പെരുന്നാളിന്കൊടിയേറി. ഒക്ടോബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആണ് പെരുന്നാൾ. ......
ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ചെങ്ങന്നൂർ, അങ്ങാടിക്കൽ തെക്ക് , വല്യപറമ്പിൽ പ്രൊഫ ഡോ ജോർജ് സഖറിയ (82) യുടെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരികയും ഉച്ചയ്ക്ക് 12.30 ന് ഭവനത്തിലേയും 1.30 ന് തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. പരേതൻ മേക്കൊഴൂർ , ഐപ്പുണ്ണിൽ കുടുംബാംഗമാണ്. ......